2 പൂമ്പാറ്റപ്പട്ടം തന്ന ഇംഗ്ലീഷ് ടീച്ചര്
അന്ന് സുജിത്തേട്ടൻ സ്കൂളിൽ വന്നപ്പോൾ മഴമുത്തിക്കാവില് കുരവ കേട്ടു . ചെന്ന് നോക്കിയപ്പോൾ മഴതോരാത്ത മരങ്ങളിൽ വാൽപ്പക്ഷികൾ തൊങ്ങൽ തൂക്കുന്നു, ഇരട്ടവാൽകുരങ്ങൻമാർ കരിയിലകൾ പെറുക്കുന്നു കരിമേഘങ്ങളായി കാവൽ നിന്നിരുന്ന തെയ്യങ്ങളും കോമരങ്ങളും അകമ്പടിയോടെ നടന്നുവരുന്നു ആകെ ബഹളം! എന്താ സംഭവം? യേശുപ്പാറയിലേക്ക് ഒരു വലിയ പൂമ്പാറ്റപ്പട്ടം പറന്നടുക്കുന്നത് സുജിത്ത് കണ്ടു. ഇന്നലെ കണ്ട സ്വപ്നത്തിൽ അനഘ ഇവിടെ വന്നിരുന്നു! അവളേയാണോ പൂമ്പാറ്റപ്പട്ടം എനിക്കായി കൊണ്ട് വരുന്നത് സുജിത് എന്ന വലിയ കുട്ടി യേശു ദേവനോട് ചോദിച്ചു അവൻ്റെ ചോദ്യം ഗലീലീ കടലിലേക്ക് മുക്കൂവൻമാരെറിഞ്ഞ വലപോലെ മുങ്ങിപ്പോയി. പക്ഷേ അനഘ നല്ല ഉറക്കമായിരുന്നു. അവൾ അത്രയ്ക്ക് തളർന്നു പോയിരുന്നു. പൂമ്പാറ്റപ്പട്ടം അവളെ തെയ്യക്കോലങ്ങളെ ഏൽപ്പിച്ചു. അകമ്പടിക്കാർ മുളമഞ്ചലിൽ അവളെ മഴമുത്തിമരത്തിൻ്റെ അടുത്തുകൊണ്ടു വച്ചു മുത്തിമരം ചില്ലകൾ കുടഞ്ഞു മഴത്തുള്ളികൾ അനഘയെ ഉണർത്തി. കോമരങ്ങളും തെയ്യങ്ങളും പുതിയ ടീച്ചർക്ക് മംഗളം അരുളി മറഞ്ഞു. സുജിത്തേട്ടാ അവൾ വിളിച്ചു സുജിത്തേട്ടൻ പക്ഷേ ഉള്ളുകൊണ്ട് പേടിച്ചിരുന്നു.. എന്തോ ഒരു വാശിപ്പ...