1ആമിടീച്ചർ വന്ന ദിവസം
What can defeat sadness and make darkness fold into a curtain -Aami thought before sleep came to kiss her. Sleep was a young witch. She whispered-
Magic.
കുട്ടിച്ചാത്തൻ ആമിക്കുട്ടിയേം തോളത്തിരുത്തി അമ്മക്കുന്നിലെ സ്കൂളിൽ ചെല്ലുമ്പോൾ, സുജിത്തേട്ടൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ആമിക്ക് ഇവിടെ ജോലികിട്ടി
മലയാളം ടീച്ചറായിട്ട്!
ഉണർന്നിരിക്കുന്ന മനുഷ്യരുടെ സമയം ഞാൻ കട്ടെടുക്കില്ല, പക്ഷേ ഉറക്കത്തിന്റെ, സ്വപ്നത്തിന്റെ ആ മൂങ്ങാ ഘടികാരം എനിക്ക് കിട്ടും അന്ന് ഞാൻ ആമിയെ എൻ്റെ സ്കൂളിൽ ടീച്ചറാക്കും!ഒടുവിൽ സുജിത്തേട്ടൻ പണിപറ്റിച്ചു. കുട്ടിച്ചാത്തൻ സഹായിച്ചെന്ന് ആമിക്ക് ഉറപ്പാണ്. പക്ഷേ എങ്ങിനെ? ഈ കുന്ന് എവിടെയാണ്.? ഉത്തരം പറഞ്ഞത് കുട്ടിച്ചാത്തൻ തന്നെയാണ്. ഇത് ഇവന്റെ കിനാവിന്റെ കൂടാരമാണ്, അമ്മക്കുന്നും അമ്മാവനാലും സുൽത്താൻ പറമ്പും യേശുപ്പാറയും,മയിൽമരവും മഴമുത്തിക്കാവുമൊക്കെ ഞങ്ങൾ ഒരുമിച്ച് ഉണ്ടാക്കിയെടുത്ത്, പക്ഷേ അവന് ഇവിടെ കൂട്ടിരിക്കാൻ നിങ്ങളൊക്കെയെയുള്ളൂ, അന്തിയാവും മുമ്പ് മലമുകളിൽ എത്തണം ഇത്രയും പറഞ്ഞി ചാത്തൻ ഒരു പരുന്തായി പറന്ന് പോയി.
ആമി താഴെ മണലിലേക്ക് നോക്കി തൻ്റെ നിഴൽ തനിക്ക് മുമ്പേ നടന്നുപോവുന്നു!
നിക്ക് നിക്ക് ഞാനും വരുന്നു. അമ്മക്കുന്നിൻ്റെ ചുവട്ടില് ഒരു സ്കൂൾ കെട്ടിടം!
ലളിതാംബിക മോഡൽ സ്കൂൾ എന്ന ബോർഡ് കണ്ടു, കിണറിൽ നിന്നും തവളകൾ പാടുന്നു,. പെട്ടെന്ന് ഒരു നെല്ലിമരം കണ്ട് ആമി അങ്ങോട്ട് നോക്കി
ഓ എൻ വി സാർ എഴുതിയത് പോലെ ഓർമ്മയുടെ നെല്ലിമരം ! അവൾക്ക് കൊതിയായി, പക്ഷേ ആ നാണം കുണുങ്ങി മരം നെല്ലിക്കായൊക്കെ പാത്തു വച്ചു. ആമി നെല്ലിമരത്തോട് കെറുവിച്ചു. അപ്പോഴാണ് സുജിത്ത് ഏട്ടൻ വിളിച്ചത്.
ആമീ....!
എട്ട് എ എന്ന ക്ലാസ് മുറിയിൽ "അഭിരാമി ടീച്ചർക്ക് സ്വാഗതം" എന്നെഴുതിയ ബോർഡിൻ്റെ ചുവട്ടിൽ അതാ സുജിത്തേട്ടൻ...
മലയാളം എന്ന് എഴുതി അടിവരയിട്ടു വച്ചിട്ടുണ്ട്!
ഗുഡ് മോണിംഗ് ടീച്ചറെ! സുജിത്തേട്ടൻ
വിളിച്ചു. എന്നെ കളിയാക്കിയതല്ലേ, ചേട്ടാ
ഞാനോ! മലയാളം ടീച്ചറോ!
അതെ, നീ സ്കൂളിൽ പഠിച്ചപ്പോൾ കള്ളനും പോലീസും കളിച്ചിട്ടുണ്ടോ അതിൽ പല പേരുകളും കടലാസിൽഎഴുതി പൂമൊട്ടുപോലെ മടക്കിയിട്ട് ഓരോരുത്തരും ഓരോ ഇതളും തൊട്ട് നോക്കി കള്ളനും പോലീസും രാജാവും മന്ത്രിയും ആവും.. അത് പോലെ.. ഒരു കളിയാണ് ഇത്.. അല്ല നിന്റെ പീലി വടിയും, പുസ്തകവും സ്റ്റാഫ് റൂമില് ഉണ്ടല്ലോ അതെടുത്തിട്ട് വായോ, നിന്റെ കസേരയുടെ അടുത്ത ചുവരിൽ നാലപ്പാട്ടെ വല്യ ആമിയുടെ ഒരു ഫോട്ടോ വച്ചിട്ടുണ്ട്!
ആമി ഓടിപ്പോയി അവിടത്തെ മൂന്നാമത്തെ കസേരയുടെ നേരെ കിടന്നിരുന്ന മേശയിൽ ഒരു ഇടത്തരം വടി, പക്ഷേ പഴയ ടീച്ചേഴ്സും,പോലീസുകാരും,ആനപ്പാപ്പാൻമാരും നോവിക്കാൻ ഉപയോഗിക്കുന്ന വടിയല്ല . മയിൽപ്പീലി ഇലകളുള്ള മയിൽമരത്തിന്റെ ചില്ല. മാധവിക്കുട്ടിയെന്ന സ്നേഹമയിയായ എഴുത്തിലെ മന്ത്രവാദിനി സുജിത്തേട്ടന് കൊടുത്ത സമ്മാനം!
ആമി അതെടുത്തിട്ട് പതുക്കെ ഒന്നു തലോടി.ആ ഫോട്ടോ തന്നെ നോക്കി ചിരിക്കുന്നതായി ആമിക്ക് തോന്നി. സുജിത്തേട്ടൻ വിളിച്ചു.. ആമി ടെക്സ്റ്റും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു, കണ്ണിൽ അൽപ്പം കണ്ണുനീർ വന്നു..
എന്നെ ആ മുറ്റത്തേക്ക് ഒന്നിറക്കുവൊ ടീച്ചറെ! അഭിരാമി ടീച്ചർക്ക് കരച്ചിൽ വന്നു, പക്ഷേ സന്തോഷം കൊണ്ടാണെന്ന് സുജിത്തിന് മനസ്സിലായി. അയ്യേ എന്തിനാ ടീച്ചർ കരയണേ, എനിക്ക് ഇങ്ങനെ ഒരു സ്കൂൾ തുടങ്ങാൻ പണ്ടേ ആശ ഉണ്ടായിരുന്നു. അമ്മ പോയപ്പോൾ ഞാൻ പലപ്പോഴും ഭൂമിയിൽ തനിച്ചായി, നിന്നെ മാത്രമല്ല, എനിക്ക് പ്രിയപ്പെട്ട എല്ലാവരേയും ഇങ്ങോട്ട് കൊണ്ട് വരും, നിനക്ക് ബോറടിക്കുമ്പോൾ ഇങ്ങോട്ട് വന്നാൽ മതി.
ഇപ്പോ കണ്ണ് തുടച്ചിട്ട് എന്നെ ആ നെല്ലിമരത്തിൻ്റെ അടുത്ത് കൊണ്ടുപോ!
ആമി സുജിത്തേട്ടനേം കൊണ്ട് നെല്ലിമരത്തിൻ്റെ ചുവട്ടിൽ ചെന്നു.
ആദ്യമായിട്ടാണ് വീൽചെയർ ഓടിക്കുന്നത്. ഏതായാലും മരച്ചുവട്ടിൽ ചെന്ന ഉടനെ സുജിത്തേട്ടൻ നീട്ടിവിളിച്ചു
കല്യാണിക്കുട്ടിയമ്മേ!
നെല്ലിമരം ഒന്ന് തലയാട്ടി, സുജിത്തേട്ടൻ പറഞ്ഞു അഭിരാമി ടീച്ചറെ, ഈ കല്യാണിക്കുട്ടിമരത്തെ ആ പീലി വടികൊണ്ട് ഒന്ന് ഇക്കിളിയാക്ക്, നമുക്ക് എത്ര നെല്ലിക്ക വേണേലും കിട്ടും ആമി പേടിച്ച് പേടിച്ച് പീലി വടികൊണ്ട് ആ മരമുത്തശ്ശിയുടെ ചുളിവ് വീണ പുറം തോടിൽ തൊട്ടു
ഹി ഹി ഹി!
പല്ലില്ലാത്ത ഒരു വല്യ കുട്ടിച്ചിരി മുഴങ്ങി
കുറേ നെല്ലിക്ക താഴെ വീണു. മരത്തിന്റെ ഒരു പൊത്തിലേക്ക് ചൂണ്ടി സുജിത്തേട്ടൻ., ആമി ചെന്ന് നോക്കിയപ്പോൾ അവിടെ വാഴയിലയിൽ ഉപ്പും മുളകുപൊടിയും ഇരിക്കുന്നു,
ആമി കുറേ നെല്ലിക്ക പെറുക്കി കഴുകി, ഉപ്പും മുളകും ഒപ്പി, സുജിത്തേട്ടന് നീട്ടി
അയ്യോ എനിക്ക് ഇതൊന്നും കഴിച്ചൂടാ, ഞങ്ങൾ കുട്ടികൾ നെല്ലിക്കാ
പെറുക്കിയാൽ വല്യ കുറ്റമാണ്. ടീച്ചർക്ക് ഇതൊന്നും അറിയത്തില്ലേ?
ഞാൻ ആരോടും പറയത്തില്ല,
എന്നാൽ ഉപ്പ് മാത്രം കൂട്ടി ഒരെണ്ണം!
സുജിത്തേട്ടനും അഭിരാമിയും ഒപ്പം കല്യാണിക്കുട്ടിയമ്മയും കുലുങ്ങിച്ചിരിച്ചു.
Comments
Post a Comment