2 പൂമ്പാറ്റപ്പട്ടം തന്ന ഇംഗ്ലീഷ് ടീച്ചര്
അന്ന് സുജിത്തേട്ടൻ സ്കൂളിൽ വന്നപ്പോൾ മഴമുത്തിക്കാവില് കുരവ കേട്ടു . ചെന്ന് നോക്കിയപ്പോൾ മഴതോരാത്ത മരങ്ങളിൽ വാൽപ്പക്ഷികൾ തൊങ്ങൽ തൂക്കുന്നു, ഇരട്ടവാൽകുരങ്ങൻമാർ കരിയിലകൾ പെറുക്കുന്നു കരിമേഘങ്ങളായി കാവൽ നിന്നിരുന്ന തെയ്യങ്ങളും കോമരങ്ങളും അകമ്പടിയോടെ നടന്നുവരുന്നു
ആകെ ബഹളം! എന്താ സംഭവം? യേശുപ്പാറയിലേക്ക് ഒരു വലിയ പൂമ്പാറ്റപ്പട്ടം പറന്നടുക്കുന്നത് സുജിത്ത് കണ്ടു. ഇന്നലെ കണ്ട സ്വപ്നത്തിൽ അനഘ ഇവിടെ വന്നിരുന്നു! അവളേയാണോ പൂമ്പാറ്റപ്പട്ടം എനിക്കായി കൊണ്ട് വരുന്നത് സുജിത് എന്ന വലിയ കുട്ടി യേശു ദേവനോട് ചോദിച്ചു
അവൻ്റെ ചോദ്യം ഗലീലീ കടലിലേക്ക് മുക്കൂവൻമാരെറിഞ്ഞ വലപോലെ മുങ്ങിപ്പോയി.
പക്ഷേ അനഘ നല്ല ഉറക്കമായിരുന്നു. അവൾ അത്രയ്ക്ക് തളർന്നു പോയിരുന്നു. പൂമ്പാറ്റപ്പട്ടം അവളെ തെയ്യക്കോലങ്ങളെ ഏൽപ്പിച്ചു. അകമ്പടിക്കാർ മുളമഞ്ചലിൽ അവളെ മഴമുത്തിമരത്തിൻ്റെ അടുത്തുകൊണ്ടു വച്ചു മുത്തിമരം ചില്ലകൾ കുടഞ്ഞു മഴത്തുള്ളികൾ അനഘയെ ഉണർത്തി. കോമരങ്ങളും തെയ്യങ്ങളും പുതിയ ടീച്ചർക്ക് മംഗളം അരുളി മറഞ്ഞു.
സുജിത്തേട്ടാ അവൾ വിളിച്ചു സുജിത്തേട്ടൻ പക്ഷേ ഉള്ളുകൊണ്ട് പേടിച്ചിരുന്നു.. എന്തോ ഒരു വാശിപ്പുറത്ത് ഞാൻ ആഗ്രഹിച്ചതാണ്.. അവളെ സ്കൂളിൽ ടീച്ചറാക്കാൻ.. പക്ഷേ അവൾക്കിവിടം ഇഷ്ടപ്പെടുമോ ? ഇവിടെ നിന്നും പോണം എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ വഴി പറഞ്ഞ് കൊടുക്കും?
എനക്ക് വെശക്കണു! അനഘ കരഞ്ഞു. ഞാൻ ഇരട്ടവാലൻ കുരങ്ങൻമാരെ കൈകാട്ടി വിളിച്ചപ്പോ അവന്മാർ കോക്രി കാണിച്ചു മഴമുത്തിമരം ഒന്ന് മുരടനക്കി. അപ്പോഴാണ് ടീച്ചർമാരോട് ബഹുമാനം ഇല്ലാത്ത ആ കൊരങ്ങൻമാർ പഴങ്ങളും ഇളനീരും കൊണ്ട് വച്ചത് .
അനഘ വയറു നിറയെ പഴങ്ങളും ഇളനീരും അകത്താക്കി. എന്നിട്ടാണ് അവൾ ഈ സ്ഥലത്തേപ്പറ്റി ചോദിച്ചത്. വീൽചെയറിൽ ഇരുന്ന് ഞാൻ പറഞ്ഞു തെക്കുഭാഗത്ത് ഒരു സ്കൂളൊണ്ട്. അത് വരെ എന്നെ കൊണ്ടുപോവാമോ? ബാക്കിയെല്ലാം വഴിയെ പറയാം..
അങ്ങനെ ഞങ്ങൾ നടന്നു പോകുമ്പോൾ അനഘ ഒരു കാര്യം ശ്രദ്ധിച്ചു. സ്കൂളിലേക്കുള്ള വഴി സുജിത്തേട്ടൻ പറയുന്നത് പോലെ വലത്തോട്ടും ഇടത്തോട്ടും വളയുന്നു! നിനക്കും എനിക്കും സ്കൂളിലേക്ക് വഴി അറിയണ്ട എന്നാദ്യമേ പറഞ്ഞിരുന്നു സുജിത്തേട്ടൻ! ലളിതാംബിക മോഡൽ സ്കൂളിൽ എത്തിയപ്പോഴേക്കും ഞാൻ അനഘയോട് എൻ്റെ ആഗ്രഹം പറഞ്ഞു. അവൾ ഞാൻ ഒന്നാലോചിക്കട്ടെ എന്ന് പറഞ്ഞു
എട്ട് ഏ ക്ലാസിലേക്ക് ഞങ്ങൾ റാമ്പ് കയറി ചെല്ലുമ്പോൾ കുറേ കാക്കിരി പീക്കിരി കുരങ്ങൻമാർ അവിടെ കിടന്ന് തലകുത്തി മറിയുന്നത് കണ്ട് അനഘ ടീച്ചർക്ക് ദേഷ്യം വന്നു...
സൈലൻസ്!!
കുരങ്ങൻമാർ തലങ്ങും വിലങ്ങും ഓടി ലീഡറായ ഇരട്ടവാലൻ വേഗം പോയി ഒരു ബെല്ല് നീട്ടിയടിച്ചു.
മറ്റെല്ലാവരും പേടിച്ച് ക്ലാസിന് പുറത്തിരുന്നു. ഞാൻ എല്ലാവരോടും പിന്നെ വരാൻ ആംഗ്യം കാണിച്ചു .അനഘ എന്തോ തിരഞ്ഞു.. ദൈവമേ ചൂരലാണോ ? എനിക്ക് പേടിയായി
കിട്ടിപ്പോയി!
ഒരു ചോക്കും കൊണ്ട് അനഘ തലപൊക്കി. എൻ്റെ ശ്വാസം നേരേ വീണു. അനഘ ടീച്ചർ ബോർഡിൽ എഴുതാൻ ചെന്നപ്പോൾ അവിടെ ഒരപ്പൂപ്പൻ മുഖം തെളിഞ്ഞു വന്നു!
ഗുഡ് മോണിംഗ് ടീച്ചറേ! എനിക്ക് അൽപ്പം പ്രായമായി. അത് കൊണ്ട് ഉറങ്ങിപ്പോയതാ. സോറി
അനഘ ചിരിച്ചു. അവൾ സ്ട്രെങ്ങ്തും സബ്ജക്ടും എഴുതിയപ്പോൾ അപ്പൂപ്പൻ പറഞ്ഞു. എൻ്റെ ദേഹത്ത് എന്തെഴുതിയാലും ഇപ്പം പെട്ടെന്ന് മാഞ്ഞുപോകും. മറവിയാണ്.. അതിന്റെ പേരിൽ കുട്ടികളെ തല്ലല്ലേ..
ഇല്ലന്നെ ! അനഘ പറഞ്ഞു
എന്നിട്ട് എന്നെ നോക്കി ചോദിച്ചു ടെക്സ്റ്റും നോട്ടും ഇല്ലാതെങ്ങനെയാ ഏട്ടാ
എനിക്ക് റിച്ചാർഡ് കോറി എന്ന കവിത ഇഷ്ടമാണ്
നമുക്ക് അത് പഠിക്കാം നാളെ മുതല് ഞാൻ ടീച്ചർ പറയുന്ന ടെക്സ്റ്റ് കൊണ്ടുവരാം
ശരി ശരി
Whenever Richard Cory went downtown,
We people on the pavement looked at him:
He was a gentleman from sole to crown,
Clean-favored and imperially slim.
And he was always quietly arrayed,
And he was always human when he talked;
But still he fluttered pulses when he said,
"Good morning," and he glittered when he walked.
And he was rich—yes, richer than a king,
And admirably schooled in every grace:
In fine, we thought that he was everything
To make us wish that we were in his place.
So on we worked, and waited for the light,
And went without the meat, and cursed the bread;
And Richard Cory, one calm summer night,
Went home and put a bullet through his head.
Comments
Post a Comment